KRLCC @2022

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പങ്കാളിത്ത ദര്‍ശനങ്ങളിലൂന്നി വര്‍ധിത സഹകരണം ഉറപ്പാക്കാനായി അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളെ സഭാ-സമുദായ പ്രവര്‍ത്തനങ്ങളുടെ മൗലികഘടകങ്ങളായി പരിഗണിച്ചുകൊണ്ടുള്ള പ്രവര്‍ത്തന സംവിധാനമാണ് കേരള ലത്തീന്‍ സഭ രൂപപ്പെടുത്തിയിരിക്കുന്നത്. കേരള ലത്തീന്‍ മെത്രാന്‍ സമിതി (കെ.ആര്‍.എല്‍.സി.ബി.സി) രൂപപ്പെടുത്തിയിരിക്കുന്ന 24 കമ്മീഷനുകളിലൂടെയാണ് ലത്തീന്‍ സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയ്ക്കും വികസനത്തിനുംവേണ്ടി കെആര്‍എല്‍സിസി പ്രവര്‍ത്തിക്കുന്നത്.കേരള ലത്തീന്‍സഭയുടെ മെത്രാന്മാരും വൈദികരും സന്ന്യസ്തരും അല്മായരുമടങ്ങിയ ഈ സംവിധാനം ഒരര്‍ഥത്തില്‍ ലത്തീന്‍സഭയുടെ പ്രാദേശിക അജപാലനസമിതിയാണ്. കഴിഞ്ഞ 22 വര്‍ഷങ്ങളില്‍ വിവിധ വിഷയങ്ങള്‍ പഠനത്തിനും ചര്‍ച്ചയ്ക്കും വിധേയമാക്കിക്കൊണ്ട്, […]
ആശംസ – പ്രസിഡൻ്റ്, KRLCC

‘ഒരിക്കല്‍ നിങ്ങള്‍ ജനതയായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ ജനമാണ്’ (1 പത്രോ 2:10). നമ്മള്‍ ഒരു ജനതയാണെന്ന് അംഗീകരിക്കാന്‍ ദൈവവചനം നമ്മെ ക്ഷണിക്കുന്നു. രണ്ടായിരത്തിലേറെ വര്‍ഷങ്ങളുടെ വിശ്വാസപാരമ്പര്യവും വി. പത്രോസ് അപ്പസ്‌തോലന്റെ പൈതൃകവുമായി ചരിത്രത്തിലൂടെ തീര്‍ഥാടനം ചെയ്തു മുന്നേറുന്ന കേരള ലത്തീന്‍ സഭ, സാര്‍വത്രിക റോമന്‍ കത്തോലിക്കാസഭയുടെ പ്രാദേശികഘടകമെന്ന നിലയില്‍ വ്യവസ്ഥാപിതവും സംഘാതവുമായ സംവിധാനങ്ങളൊരുക്കി ആധുനിക കാലഘട്ടത്തിന്റെ സാധ്യതകളും വെല്ലുവിളികളും തിരിച്ചറിഞ്ഞ് പ്രത്യാശയോടെ മുന്നേറുകയാണ്. ഏകോപനം, ശക്തീകരണം, പങ്കാളിത്തം എന്നീ ദര്‍ശനങ്ങളിലൂന്നി 2002 മേയ് 24-ന് […]


