കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളുടെയും ഏകോപനസമിതിയായി പ്രവര്‍ത്തിക്കുന്ന KRLCC യുടെ കീഴില്‍ എല്ലാ രൂപതകളിലെയും വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു വനിതാസംഘടന രൂപീകരിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന തിരിച്ചറിവാണ് KLCWA എന്ന സംഘടന രൂപീകരിക്കാന്‍ കാരണമായത്. സാമൂഹിക സാമുദായിക, രാഷ്ട്രീയ കാര്യങ്ങളില്‍ പൊതുവീക്ഷണത്തോടെ ശക്തമായ നേതൃത്വവും സുസംഘടിതവും ഒരുമയോടെയുളളതുമായ പ്രവര്‍ത്തനവും നേടിയെടുക്കുകയാണ് അടിയന്തര ആവശ്യം.چ څഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാനുളള ഒരു സംവിധാനമുണ്ടെങ്കില്‍ നിരവധി കര്‍മ പദ്ധതികള്‍ കാര്യക്ഷമമായും ഫലപ്രദമായും നടപ്പിലാക്കാന്‍ സാധിക്കുچമെന്ന ഗ.ഞ.ഘ.ഇ.ഇ യുടെ പൊതുതത്ത്വം ഈ സംഘടനയുടെ രൂപീകരണത്തിന് പ്രേരകമാകുന്നു. ധാര്‍മിക അടിത്തറയില്‍ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക, കലാ കായിക, മേഖലകളില്‍ സ്ത്രീയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. വിവിധ മേഖലകളില്‍ സ്ത്രീകളുടെ സമഗ്രമോചനവും സമഗ്രവികസനവും ശാക്തീകരണവും പങ്കാളിത്തവും കൂട്ടുത്തരവാദിത്വവും ഉറപ്പാക്കി അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തേണ്ടതുണ്ട്. ഈ ലക്ഷ്യസാക്ഷാത്കാരത്തിനായി സംഘടന പ്രതിജ്ഞാബദ്ധമാണ്. സഭാപരമായ അടിസ്ഥാനമുള്ള നിരവധി സ്ത്രീസംഘടനകളുമുണ്ടെങ്കിലും സമുദായത്തിന്‍റെ സാമൂഹിക രാഷ്ട്രീയ പ്രക്രിയയില്‍ സ്ത്രീപങ്കാളിത്തം ഉറപ്പാക്കുന്ന ഒരു പൊതു പ്രസ്ഥാനം രൂപം കൊള്ളേണ്ട സാഹചര്യത്തിലുമാണ് ഇങ്ങനെയൊരു സംഘടനയുടെ രൂപീകരണം.
ലോകത്തിന്‍റെയും സഭയുടെയും ഭാവി കുടുംബത്തിലാണ്. ഉത്തമ കുടുംബം പ്രധാനമായും കുടുംബിനിയുടെ സൃഷ്ടിയാണ്. അതുകൊണ്ട് ഭാര്യ, അമ്മ, കുടുംബിനി എന്നീ നിലകളില്‍ കുടുംബത്തില്‍ വഹിക്കേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ച് സ്ത്രീകളെ കൂടുതല്‍ ബോധവതികളാക്കി കുടുംബ ഭദ്രതയ്ക്ക് ഉത്തരവാദിത്വപരമായ രക്ഷാകര്‍ത്തൃത്വത്തിന് അവരെ പ്രാപ്തരാക്കുകയും അങ്ങനെ സാമൂഹ്യ – രാഷ്ട്രീയ സുസ്ഥിരത വരുത്തുകയുമാണ് ആത്യന്തിക ലക്ഷ്യം.
1. കേരള ലത്തീന്‍ സഭയുടെ ഔദ്യോഗിക വനിതാ സംഘടന ആയിരിക്കും ഗഘഇണഅ. വനിതാ പ്രാതിനിധ്യം ആവശ്യമായ ദേശീയ – അന്തര്‍ദേശീയ- സഭാ – സാമൂഹിക – സര്‍ക്കാര്‍ വേദികളില്‍ കേരള ലത്തീന്‍ രൂപതകളിലെ സ്ത്രീകളെ ഈ സംഘടനയായിരിക്കും പ്രതിനിധീകരിക്കുക.
2 ڇക്രിസ്തുവില്‍ സ്ത്രീസമൂഹം പുനഃ സൃഷ്ടിക്ക്ڈ എന്നതാണ് ഈ സംഘടനയുടെ ആദര്‍ശവാക്യം.
3. സഭയുടെയും സമൂഹത്തിന്‍റെയും രാഷ്ട്രത്തിന്‍റെയും വളര്‍ച്ചയിലും പുരോഗതിയിലും സ്ത്രീകളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തി തുല്യത സാധ്യമാക്കുക.
4. പങ്കാളിത്തസഭാസംവിധാനങ്ങളില്‍ വനിതകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക. സഭയോടും സമുദായത്തോടും പ്രതിജ്ഞാബദ്ധതയുളള വനിതകളെ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുക.
5. കാലഘട്ടത്തിന്‍റെ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരമായി അവരുടെ മോചനവും സമഗ്ര വികാസവും ഉറപ്പാക്കുന്ന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുക. സ്ത്രീശാക്തീകരണത്തിന് ആവശ്യമായ സമഗ്ര ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കുക.
6. സ്ത്രീ വിദ്യാഭ്യാസത്തിന,് പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസത്തിനും കാലഘട്ടത്തിന് അനുസൃതമായ സാങ്കേതിക വിദ്യാഭ്യാസത്തിനും, പദ്ധതികള്‍ തയ്യാറാക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്യുക. അതിനായി വിദ്യാഭ്യാസസഹായത്തിനും പ്രോത്സാഹനത്തിനുമായി സ്പോണ്‍സര്‍ഷിപ്പ്, സ്കോളര്‍ഷിപ്പ് എന്നിവ ഏര്‍പ്പെടുത്തുക. പ്രാദേശിക – അന്തര്‍ദേശീയ തലങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസൃതമായി സഭയിലും സമൂഹത്തിലും പഠനക്കളരികളും പരിശീലനപരിപാടികളും സംഘടിപ്പിക്കുക.
7. രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍ , സര്‍ക്കാര്‍-സര്‍ക്കാരിതര ഏജന്‍സികള്‍ തുടങ്ങിയവയുടെ സഹായത്തോടെ സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനം നല്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുക.
8. തൊഴില്‍ രംഗങ്ങളില്‍ ശാസ്ത്ര – സാങ്കേതിക വൈദഗ്ധ്യം ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുക. ശാസ്ത്രീയമായ രീതിയില്‍ സ്വയംതൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നതിനായി വേണ്ട പരിശീലനം നല്കുക. അസംഘടിത മേഖലകളില്‍ ജോലിചെയ്യുന്ന സ്ത്രീകളെ ചൂഷണങ്ങളില്‍ നിന്നു മോചിപ്പിക്കുകയും തൊഴില്‍ രംഗത്തെ എല്ലാവിധ പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ക്രിയാത്മകമായ പ്രതികരണത്തിലൂടെ പരിഹാരം കണ്ടെത്തുകയും ചെയ്യുക.
9. വ്യക്തിത്വവികസനം, ഇന്‍ഷ്വറന്‍സ്, കരിയര്‍ പ്ലാനിങ്, സാമ്പത്തികാനുകൂല്യങ്ങള്‍ ലഭ്യമാകുന്ന സ്രോതസ്സുകള്‍ എന്നിവയെപ്പറ്റിയുളള പഠനക്കളരികളും പരിശീലനങ്ങളും നല്കുക.
10. വനിതാകമ്മീഷന്‍, വനിതാ വികസന കോര്‍പറേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ – സര്‍ക്കാരിതര സംവിധാനങ്ങളുടെ സഹായം ഉറപ്പാക്കുക. സമാനചിന്താഗതിയുളള മറ്റു വനിതാ പ്രസ്ഥാനങ്ങളുമായി സഹകരിച്ചു നീങ്ങുക.
11. ആണ്‍ – പെണ്‍ വിവേചനമില്ലാതെ കുട്ടികളെ വളര്‍ത്തുക. സ്കൂള്‍തലം വരെയുളള അവരുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുകയും ഉന്നതവിദ്യാഭ്യാസത്തിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
12. ഏകരായ സ്ത്രീകളുടെയും വിധവകളുടെയും ക്ഷേമത്തിനായി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കുക.
13. ഭരണഘടന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉറപ്പുനല്കുന്ന തുല്യനീതിയും സംരക്ഷണവും നിയമപരിരക്ഷയും ലഭ്യമാക്കുക. സ്വത്തവകാശത്തില്‍ സ്ത്രീ-പുരുഷ തുല്യത ഉറപ്പാക്കുക.
14. ശാരീരിക, മാനസിക, ആധ്യാത്മിക, ആരോഗ്യപരിപാലനത്തിനുളള പ്രാധാന്യം മനസ്സിലാക്കി ജീവിതചര്യകള്‍ ക്രമപ്പെടുത്താന്‍ സഹായിക്കുക.
15. മിതവ്യയം പരിശീലിക്കാനും നിയതമായ സമ്പാദ്യശീലം വളര്‍ത്താനും പ്രേരണയും പരിശീലനവും നല്കുക. വിവാഹധൂര്‍ത്തും ആര്‍ഭാട പൂര്‍ണമായ ആഘോഷങ്ങളും നിരുത്സാഹപ്പെടുത്തുക.
16. സ്ത്രീധന സമ്പ്രദായത്തിനെതിരേ ബോധവത്കരണം നടത്തുകയും ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക. സ്ത്രീധനത്തിന്‍റെ പേരിലും അല്ലാതെയുമുളള എല്ലാ ഗാര്‍ഹിക പീഡനങ്ങളും ഇല്ലാതാക്കുക. ബാലപീഡനം, മദ്യപാനം, ആത്മഹത്യ, മയക്കുമരുന്ന്, കുടുംബബന്ധ ശിഥിലീകരണം തുടങ്ങിയ എല്ലാ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും സാമൂഹിക തിന്മകള്‍ക്കുമെതിരേ പ്രതികരിക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കുകയും പ്രസ്തുത തിന്മകള്‍ സമൂഹത്തില്‍ നിന്ന് തുടച്ചു മാറ്റാനുളള കര്‍മപദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യുക.
17. പരിസ്ഥിതിസംരക്ഷണം, ശുചിത്വം തുടങ്ങിയ സാമൂഹികജീവിത ക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്കുക.
18. എല്ലാവിധ ദുരന്തങ്ങളെയും നേരിടാനുളള പരിശീലനത്തോടൊപ്പം വിശ്വാസത്തിന്‍റെ കാഴ്ചപ്പാടില്‍ അവയെ അഭിമുഖീകരിച്ച് മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുക.
9. സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിനാവശ്യമായ കര്‍മപദ്ധതികള്‍ തയ്യാറാക്കുക; ഫണ്ടു സ്വരൂപിക്കുക, സംഭാവനകള്‍ സ്വീകരിക്കുക, ഓഫീസ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. വിശാലമായിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനമേഖലകളില്‍ സ്ത്രീയുടെ ദൗത്യവും ശുശ്രൂഷയും സഫലമാക്കുകയെന്നലക്ഷ്യം നിറവേറ്റാന്‍ ശ്രമിക്കുമ്പോഴും സഭയുടെ വിശ്വാസം കാത്തുസൂക്ഷിക്കാനും ക്രൈസ്തവ ധര്‍മങ്ങള്‍ വളര്‍ത്താനുമുളള അടിസ്ഥാന ജീവിതദൗത്യം വിസ്മരിക്കരുത്. എല്ലാ സ്ത്രീകള്‍ക്കും മാതൃകയായ പരിശുദ്ധ കന്യകാമറിയമായിരിക്കണം സംഘടനയുടെ വഴികാട്ടി.