Kerala Latin Catholic Association (KLCA) is a forum of lay people of Latin Catholic Church of Kerala. KLCA units of the Latin Dioceses of Kerala, only those formally recognized by the respective Bishops, are the fractions of KLCA units of the Kerala State. The Operational area of KLCA is the total geographical jurisdiction of the Latin Dioceses of Kerala. Its central office is situated in Cochin at present. All the Archbishops and Bishops of the Latin Dioceses of Kerala are the Patrons of the Association. KLCA is placed under the authority of KRLCBC (Kerala Region Latin Catholic Bishop’s Council)
Integral development of Latin Catholic Communities of Kerala, in particular and the common man irrespective of cast and creed in general, based on Christian principles
KLCA was officially established in State level on 26-3-1972. Even prior to, organisations of similar nature were established in various dioceses; but a state level unity of all such organisations was formed in 1972. The organisation is now working on the basis of a state level common bye law.
The State Secretariate, State Managing Council, State General Council, Diocesan level committees, Forone level committees and unit level committees are the various forums as per the statute of KLCA.
1. To foster unity among the Latin Catholics with concurrence of Kerala Regional Latin Catholic Council (K.R.L.C.C.).
2. To protect the rights of backward classes and minority communities together with like-minded organizations, keeping a cordial relation with them and upholding the unity, integrity and secularism of our Mother land, India.
3. To inculcate and spread Catholic ideologies and principles through social contacts and media.
4. To safeguard and protect the socio-political issues of the community by bringing them before ruling government in accordance with the common policies of K.R.L.C.C.
5. To take new policies or amend existing policies relating to community ensuring endorsement from KRLCC and KRLCBC
6. To act with social commitment in safeguarding and achieving the rights of Latin Catholic Community.
7. To plan and implement programmes that are needed for the growth of the society in educational, Social, political and economic spheres.
ആലപ്പുഴ കര്‍മ്മസദനില്‍ ചേര്‍ന്ന ജനറല്‍ അസംബ്ലിയില്‍വച്ച് 2023 – 2026 വര്‍ഷത്തെ ഭാരവാഹികളായി തിരഞ്ഞെടുത്തു. അഡ്വ. ഷെറി ജെ. തോമസ് (പ്രസിഡന്‍റ്), ബിജു ജോസി (ജനറല്‍ സെക്രട്ടറി), രതീഷ് ആന്‍റണി (ട്രഷറര്‍). കെആര്‍എല്‍സിസിയുടെ പിന്തുണയോടെ പുതിയനേതൃത്വത്തെ രൂപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മൂന്ന് മേഖലാ ക്യാമ്പുകളും ഒരു സംസ്ഥാനക്യാമ്പും സംഘടിപ്പിച്ചു.
2023 ജനുവരി 21, 22 തെക്കന്‍മേഖലാ ക്യാമ്പ്, കോവളം ആനിമേഷന്‍ സെന്‍റര്‍
2023 ജനുവരി 28, 29 മദ്ധ്യമേഖലാ ക്യാമ്പ്, ആശിര്‍ഭവന്‍ എറണാകുളം
2023 ഫെബ്രുവരി 11, 12 വടക്കന്‍മേഖലാ ക്യാമ്പ്, പീച്ചി തൃശൂര്‍
സംസ്ഥാന നേതൃക്യാമ്പ് ഫെബ്രുവരി 25, 26 തീയതികളില്‍ എറണാകുളം ആശിര്‍ഭവനില്‍.
2023 ഫെബ്രുവരി 28ന് കെഎല്‍സിഎ സംസ്ഥാന ഭാരവാഹികള്‍ സുല്‍ത്താന്‍പേട്ട് രൂപത സന്ദര്‍ശിച്ച് കെഎല്‍സിഎ സംഘടനാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള സഹായം തേടി. റവ. ഫാ. ജോസ് മെജോ നെടുംപറമ്പിലിനെ അഭിവന്ദ്യ പിതാവ് കെഎല്‍സിഎയുടെ രൂപതാ ഡയറക്ടറായി നിയോഗിച്ചു.
കെഎല്‍സിഎ ഗോള്‍ഡന്‍ ജൂബിലി : 2023 മാര്‍ച്ച് 26 ഞായറാഴ്ച കൊച്ചി നഗരത്തെ സ്തംഭിപ്പിച്ച് ഉജ്ജ്വലറാലിയോടെ ഗോള്‍ഡന്‍ ജൂബിലി സമാപനസമ്മേളനം നടന്നു. സംസ്ഥാനപ്രസിഡന്‍റ് അഡ്വ. ഷെറി ജെ. തോമസ് അദ്ധ്യക്ഷത വഹിച്ചു യോഗം കെആര്‍എല്‍സിസി പ്രസിഡന്‍റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി രൂപതാ മെത്രാന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ മുഖ്യപ്രഭാഷണം നടത്തി. കേരള ഫിഷറീസ് മന്ത്രി സജി ചെറിയാന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എന്നിവരെ കൂടാതെ വിവിധ സാമൂഹിക, രാഷ്ട്രീയ മതമേലദ്ധ്യക്ഷന്മാര്‍ സമ്മേളനത്തല്‍ പങ്കെടുത്തു.
2023 ഏപ്രില്‍ 14 വെള്ളിയാഴ്ച കെഎല്‍സിഎ സംസ്ഥാന മാനേജിങ്ങ് കമ്മറ്റി എറണാകുളത്ത് സമ്മേളിച്ചു. സംസ്ഥാന ഫോറം കണ്‍വീനര്‍മാരെ തിരഞ്ഞെടുത്തു. സാമൂഹിക രാഷ്ട്രീയഫോറം റ്റി.എ. ഡാല്‍ഫിന്‍; വനിതാഫോറം മോളി ചാര്‍ളി; വിദ്യാഭ്യാസഫോറം ജസ്റ്റിന്‍ ആന്‍റണി; കലാകായികസാംസ്കാരികഫോറം അനില്‍ജോണ്‍; നിയമകാര്യ ഫോറം എബി കുന്നേപ്പറമ്പില്‍; മാധ്യമഫോറം വിന്‍സ് പെരിഞ്ചേരി; കെഎല്‍സിഎ ടൈംസ് മാനേജര്‍ പാട്രിക് മൈക്കിള്‍; കെഎല്‍സിഎ ടൈംസ് എഡിറ്റര്‍ ലൂയിസ് തണ്ണിക്കോട്ട്.
2023 മെയ് 6-ാം തീയതി കെഎല്‍സിഎയുടെ തീര ബോധനസംഗമം അര്‍ത്തുങ്കല്‍ പള്ളി മൈതാനിയില്‍ സംസ്ഥാനപ്രസിഡന്‍റ് അഡ്വ. ഷെറി ജെ. തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തുടനീളം എല്ലാ രൂപതകളിലും ഫൊറോനകളിലും യൂണിറ്റുകളിലും കെഎല്‍സിഎ സംസ്ഥാനസമിതിയുടെ നേതൃത്വത്തില്‍ ഇഞദ വിഷയവുമായി ബന്ധപ്പെട്ട് ജനജാഗ്രതസദസ്സുകള്‍ സംഘടിപ്പിച്ചു.
2023 ജൂണ്‍ 10ന് കെഎല്‍സിഎ സംസ്ഥാനസമിതി എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങള്‍ക്കായുള്ള ചിന്താശിബിരം എറണാകുളത്ത് സംഘടിപ്പിച്ചു. 2023 ജൂണ്‍ 12 തിങ്കളാഴ്ച എറണാകുളത്ത് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സിആര്‍ഇസഡിന്‍റെ എറണാകുളം ജില്ലാ ഹിയറിങ്ങില്‍ സംസ്ഥാനഭാരവാഹികള്‍ പങ്കെടുത്ത് പരാതികള്‍ സമര്‍പ്പിച്ചു. ജൂണ്‍ 15ന് എറണാകുളത്ത് കാക്കനാട് കളക്ട്രേറ്റില്‍ നടന്ന പിന്നോക്ക സംവരണ നിയമസഭാസമിതിയുടെ ഹിയറിങ്ങിലും കെഎല്‍സിഎ സംസ്ഥാനഭാരവാഹികള്‍ പങ്കെടുത്ത് ആവശ്യങ്ങളും ആകുലതകളും അറിയിച്ചു.