KCYM Latin is a federation of 12 diocesan youth movements of Kerala Latin Church. Each affiliated diocesan movement has equal rights in the federation. Youth between the age of 15 – 35 are eligible for membership. Each diocese has its own structure in the Parish, Forane and Diocesan level.
It consists of youngsters between the age group of 15– 35 years who subscribe to Catholic values and principles, but beneficiaries include the youth of other religions. The main aim of KCYM is “The Integral Development of The Catholic Youth and The Total Liberation of Human Society in accordance with the Christian values”. It is to coordinate and empower the human potentials of youth based on the Gospel values, to make them effective agents of change in the socio-religious-political-economic and cultural reality of India, especially of Kerala through National integration. It also aims at making the youth committed to the serving mission of the Church to the least, last and the lost.
KCYM Latin functions mainly through six forums like Spiritual Forum, Education Forum, Socio political Forum, Arts and Sports Forum, Media Forum and Women Forum
The Kerala Catholic Youth Movement (KCYM) is an organization for the Catholic youth from three rites (Latin Church, Syro-Malabar Church and Syro-Malankara Church) of Christian community of Kerala in India. The patron saint of Kerala Catholic Youth Movement is St. Thomas More. KCYM is the official state and regional organization under the auspices of the KCBC Kerala Catholic Bishops’ Council. It is affiliated to the National Youth Body the “Indian Catholic Youth Movement” (ICYM).
കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലെ കെ.സി.വൈ.എം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് സംസ്ഥാന സമിതി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രധാനപ്രവര്‍ത്തനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ദേശീയ ന്യൂനപക്ഷകമ്മീഷനുമായി കൂടിക്കാഴ്ച 2022 ജൂണ്‍ 4
കേരളത്തിലെ വിവിധ ന്യൂനപക്ഷ സമുദായങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ദേശീയ ന്യൂനപക്ഷ വകുപ്പ് തിരുവ
നന്തപുരം തൈക്കാട്ട് ഗസ്റ്റ് ഹൗസില്‍ വച്ച് നടത്തിയ അവലോകന യോഗത്തില്‍ കെ.സി.വൈ.എം ലാറ്റിന്‍ സംസ്ഥാന സമിതി പങ്കെടുത്തു, കേരളത്തിലെ ലത്തീന്‍ കത്തോലിക്ക യുവജനങ്ങള്‍നേരിടുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും, വിദ്യാഭ്യാസ മേഖലയില്‍ അനുവദിക്കപ്പെട്ട ഒരു ശതമാനം സംവരണം ഉപയോഗപ്രദമല്ലെന്നും, ന്യൂനപക്ഷ കമ്മീഷന്‍റെ കീഴില്‍ ലത്തീന്‍ കത്തോലിക്കര്‍ക്ക് വേണ്ടി കോച്ചിംഗ് സെന്‍ററുകള്‍ ആരംഭിക്കണമെന്നും കമ്മീഷന്‍ മുമ്പാകെ ആവശ്യപ്പെട്ടു
കെ.സി.വൈ.എം ലാറ്റിന്‍ സംസ്ഥാന സമിതി യുവജന ദിനം കണ്ണൂര്‍ രൂപതയുടെ ആതിഥേയത്വത്തില്‍ 2022 ജൂലൈ 10ന് ഹോളി ട്രിനിറ്റി കത്തീഡ്രല്‍ വച്ച് നടന്നു
വനിതാദിനാഘോഷം 2022 ജൂലൈ 27
കേരളത്തിലെ ലത്തിന്‍ രൂപതകളിലെ വനിതാ നേതൃത്വത്തെ കണ്ടെത്തുവാന്‍ സംസ്ഥാന സമിതിയുടെ കീഴില്‍ വനിത ദിനാഘോഷം ജൂണ്‍ 22 നടന്നു. ‘പിങ്ക് കോര്‍ണര്‍’ എന്ന ഓണ്‍ലൈന്‍ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു ജടങ കിൗൗലെേേേ ീള ുമൃമാമറശരമഹ രെശലിരല കോളജ് പ്രിന്‍സിപ്പല്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നോബര്‍ട്ട സി.ടി.സി. ക്ലാസ്സ് നയിച്ചു.
സൗജന്യ ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ പരിശീലനം 2022 ജൂലൈ 28
ലത്തീന്‍ സമുദായത്തിലെ യുവജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് എഡ്യൂക്കേഷന്‍ ഫോറത്തിന്‍റെ കീഴില്‍ സൗജന്യ കമ്പ്യൂട്ടര്‍ കോച്ചിംഗ് ആരംഭിച്ചു, മൈക്രോസോഫ്റ്റ് വേഡ്, മൈക്രോസോഫ്റ്റ് എക്സല്‍ എന്നീ സോഫ്റ്റ്വെയറിനെ കുറിച്ച് ഐടി അധ്യാപകനായ അഖില്‍ അനിയന്‍ കോഴ്സുകള്‍ നടത്തി. കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
വിഴിഞ്ഞം സമരത്തിന് ഐക്യദാര്‍ഢ്യം 2022 ഓഗസ്റ്റ് 16
വിഴിഞ്ഞം തുറമുഖത്ത് മത്സ്യത്തൊഴിലാളികളും, തിരുവനന്തപുരം അതിരൂപതയും നടത്തിയ സമരത്തിന് കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലെയും യുവജനങ്ങളുടെ ഐക്യദാര്‍ഢ്യം അര്‍പ്പിക്കുന്നതിനായി ആഗസ്റ്റ് 16 ന് വിഴിഞ്ഞം സമരത്തില്‍ പങ്കെടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
സിസിബിഐ പ്രവാസി കമ്മീഷനുമായി 2023 ഫെബ്രു
വരി 17ന് എറണാകുളം സോഷ്യല്‍ സര്‍വീസ് സെന്‍ററില്‍ വച്ച് അവലോകന യോഗം നടന്നു. യുവജനങ്ങളായ പ്രവാസികളുടെ തൊഴില്‍, വിദ്യാഭ്യാസം, എന്നിവയിക്കു വേണ്ടി അവരെ ഏകോപിപ്പിക്കുവാനും, ഒരു കൂട്ടായ്മ രൂപീകരിക്കുന്നതിനെകുറിച്ചും അവലോകന യോഗത്തില്‍ കെസിവൈഎം ലാറ്റിന്‍ സംസ്ഥാനസമിതി ആവശ്യപ്പെട്ടു
കെസിവെഎം ലാറ്റിന്‍ 10-ാമത് സംസ്ഥാന വാര്‍ഷിക സമ്മേളനം നെയ്യാറ്റിന്‍കര രൂപതയുടെ ആതിഥേയത്വത്തില്‍ 2023 ഏപ്രില്‍ 15,16 (ശനി, ഞായര്‍) തീയതികളില്‍ ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ വച്ച് നടന്നു.
കേരള ലത്തീന്‍ സഭയിലെ യുവജന ശുശ്രൂഷ കൂടുതല്‍ സജീവവും കാര്യക്ഷമവുമാക്കാന്‍ കെആര്‍എല്‍സിസി തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് 10-മത് വാര്‍ഷിക സെനറ്റ് സംഘടിപ്പിച്ചത്. 12 രൂപതകളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, കര്‍മ്മ പരിപാടികളും അവതരിപ്പിച്ചു. കൂടാതെ 2023-2024 സംസ്ഥാന ഭാരവാഹികളെ സെനറ്റില്‍വച്ചു തെരഞ്ഞെടുത്തു
രൂപതാ ഡയറക്ടര്‍മാരുടെയും ആനിമേറ്റര്‍മാരുടെയും സംഗമം 2023 ജൂണ്‍ 2 വൈകിട്ട് 5 മണിക്ക് അരൂര്‍ സെന്‍റ് അഗസ്റ്റിന്‍സ് ദൈവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. കെ.ആര്‍.എല്‍.സി.ബി.സി യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
കെ.സി.വൈ.എം ലാറ്റിന്‍ സംസ്ഥാന സമിതിയുടെ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കെ.സി.വൈ.എം കൊച്ചി രൂപതയുടെ ആഭിമുഖ്യത്തില്‍ അരൂര്‍ സെന്‍റ് അഗസ്റ്റിന്‍സ് ദേവാല
യത്തില്‍ വച്ച് ജൂണ്‍ 3ന് കെ.സി. ബി. സി യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തിയ ദിവ്യബലി മധ്യേയാണ് സത്യപ്രതിജ്ഞയും ചുമതലകൈമാറ്റവും നടന്നത്. 2023 -2024 സംസ്ഥാന ഭാരവാഹികള്‍ : പ്രസിഡന്‍റ് കാസി പൂപ്പന (കൊച്ചി രൂപത) ജനറല്‍ സെക്രട്ടറി ജോസ് വര്‍ക്കി (വിജയപുരം രൂപത ) വൈസ് പ്രസിഡന്‍റുമാരായി മീഷ്മ ജോസ് (കോട്ടപ്പുറം രൂപത) അനു ദാസ് (നെയ്യാറ്റിന്‍കര രൂപത) സെക്രട്ടറി മാനുവല്‍ ആന്‍റണി (കൊല്ലം രൂപത) ഖജാന്‍ജി ജോണ്‍പോള്‍ (കണ്ണൂര്‍ രൂപത).
മണിപ്പൂരില്‍ ക്രൈസ്തവ ജനതയെ വംശഹത്യ ചെയ്യുന്ന ഗൂഢശക്തികള്‍ക്കും ഭരണകൂടത്തിന്‍റെ നിഷേധാത്മക നിലപാടുകള്‍ക്കുമെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് കെ.സി.വൈ.എം ലാറ്റിന്‍ സമിതിയുടെ ആഹ്വാനപ്രകാരം 12 രൂപതകളിലും ജൂണ്‍ 17 തീയതി ശനിയാഴ്ച പ്രതിഷേധദിനമായി ആചരിച്ചു.