Kerala Region
Latin Catholic Council

മുതലപ്പൊഴി അപകടം- പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം

മുതലപ്പൊഴിയിൽ പുലിമുട്ട് ഉണ്ടാക്കിയതിനുശേഷം ഉണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കുമായി സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു. 2006 ൽ പുലിമുട്ട് നിർമ്മിച്ചതിനുശേഷം 125 അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 69 ലധികം മരണവും 700 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.   മുതലപ്പൊഴിയിൽ ഉണ്ടായ ദുരന്തത്തിൽ പെട്ടവർക്ക്  പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. അപകടങ്ങളിൽ മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും ജീവനോപാധി നഷ്ടമായവർക്കും  പ്രത്യേക പാക്കേജിലൂടെ നഷ്ടപരിഹാരം നൽകണം. മുതലപ്പൊഴിയുടെ അശാസ്ത്രീയത പരിഹരിക്കണമെന്ന്  നിരന്തരമായി ആവശ്യപ്പെടുന്നുവെങ്കിലും  അക്കാര്യത്തിൽ ഇതുവരെ നടപടികൾ പൂർത്തിയായിട്ടില്ല. അതിൻറെ […]

ജനബോധന യാത്ര

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ പ്രത്യാഘാതങ്ങള്‍ പഠനവിധേയമാക്കുക, നിഷ്പക്ഷവും ശാസ്ത്രീയവുമായ പഠനം നടത്തുക, കിടപ്പാടവും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വിഴിഞ്ഞത്ത് തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) നേതൃത്വത്തില്‍ സെപ്റ്റംബര്‍ 14ന് എറണാകുളം മൂലമ്പിള്ളിയില്‍ നിന്നാരംഭിച്ച ജനബോധന യാത്ര സെപ്റ്റംബര്‍ 18ന് വിഴിഞ്ഞത്ത് വന്‍ ബഹുജനപങ്കാളിത്തത്തോടെ സമാപിച്ചു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും ലത്തീന്‍ സമുദായ വക്താവുമായ ജോസഫ് ജൂഡിന്റെ […]

KRLCC @2022

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പങ്കാളിത്ത ദര്‍ശനങ്ങളിലൂന്നി വര്‍ധിത സഹകരണം ഉറപ്പാക്കാനായി അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളെ സഭാ-സമുദായ പ്രവര്‍ത്തനങ്ങളുടെ മൗലികഘടകങ്ങളായി പരിഗണിച്ചുകൊണ്ടുള്ള പ്രവര്‍ത്തന സംവിധാനമാണ് കേരള ലത്തീന്‍ സഭ രൂപപ്പെടുത്തിയിരിക്കുന്നത്. കേരള ലത്തീന്‍ മെത്രാന്‍ സമിതി (കെ.ആര്‍.എല്‍.സി.ബി.സി) രൂപപ്പെടുത്തിയിരിക്കുന്ന 24 കമ്മീഷനുകളിലൂടെയാണ് ലത്തീന്‍ സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയ്ക്കും വികസനത്തിനുംവേണ്ടി കെആര്‍എല്‍സിസി പ്രവര്‍ത്തിക്കുന്നത്.കേരള ലത്തീന്‍സഭയുടെ മെത്രാന്മാരും വൈദികരും സന്ന്യസ്തരും അല്മായരുമടങ്ങിയ ഈ സംവിധാനം ഒരര്‍ഥത്തില്‍ ലത്തീന്‍സഭയുടെ പ്രാദേശിക അജപാലനസമിതിയാണ്. കഴിഞ്ഞ 22 വര്‍ഷങ്ങളില്‍ വിവിധ വിഷയങ്ങള്‍ പഠനത്തിനും ചര്‍ച്ചയ്ക്കും വിധേയമാക്കിക്കൊണ്ട്, […]

ആശംസ – പ്രസിഡൻ്റ്, KRLCC

‘ഒരിക്കല്‍ നിങ്ങള്‍ ജനതയായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ ജനമാണ്’ (1 പത്രോ 2:10). നമ്മള്‍ ഒരു ജനതയാണെന്ന് അംഗീകരിക്കാന്‍ ദൈവവചനം നമ്മെ ക്ഷണിക്കുന്നു. രണ്ടായിരത്തിലേറെ വര്‍ഷങ്ങളുടെ വിശ്വാസപാരമ്പര്യവും വി. പത്രോസ് അപ്പസ്‌തോലന്റെ പൈതൃകവുമായി ചരിത്രത്തിലൂടെ തീര്‍ഥാടനം ചെയ്തു മുന്നേറുന്ന കേരള ലത്തീന്‍ സഭ, സാര്‍വത്രിക റോമന്‍ കത്തോലിക്കാസഭയുടെ പ്രാദേശികഘടകമെന്ന നിലയില്‍ വ്യവസ്ഥാപിതവും സംഘാതവുമായ സംവിധാനങ്ങളൊരുക്കി ആധുനിക കാലഘട്ടത്തിന്റെ സാധ്യതകളും വെല്ലുവിളികളും തിരിച്ചറിഞ്ഞ് പ്രത്യാശയോടെ മുന്നേറുകയാണ്. ഏകോപനം, ശക്തീകരണം, പങ്കാളിത്തം എന്നീ ദര്‍ശനങ്ങളിലൂന്നി 2002 മേയ് 24-ന് […]