തീരദേശ ജനതയെയും മത്സ്യത്തൊഴിലാളി സമൂഹത്തെയും പരിഗണിക്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹം: ‘കടല്‍’ (കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്‍റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍)
കേരളത്തിലെ തീരദേശ ജനതയുടെയും മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെയും ദീര്‍ഘകാല ആവശ്യങ്ങള്‍ പരിഗണിക്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹമെന്ന് കെആര്‍എല്‍സിസി യുടെ ആഭിമുഖ്യത്തിലുള്ള കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്‍റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (CADAL). സമഗ്രമായ പഠനങ്ങളെത്തുടര്‍ന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്ന നിര്‍ദ്ദേശങ്ങള്‍ ആദ്യം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയതും ഇപ്പോള്‍ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടതും സന്തോഷകരമാണ്. കടലിന്‍റെ അവകാശം കടലിന്‍റെ മക്കള്‍ക്ക് ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനം സുപ്രധാനമാണ്. ഫിഷറീസ് സബ് പ്ലാന്‍ നടപ്പിലാക്കുന്നത് തീരദേശത്തിന്‍റെ വികസനത്തിന് പ്രത്യേകമായ സാധ്യതകള്‍ ഒരുക്കും. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ സബ്സിഡി 75 രൂപയായി വര്‍ദ്ധിപ്പിക്കുമെന്നത് […]

