Kerala Region
Latin Catholic Council

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ (KLCHA) സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന് നാളെ തുടക്കമാകും. മെയ് 20 മുതൽ 24 വരെ നടക്കുന്ന ‘ക്രിസ്റ്റോഗ്രാഫ’ പുസ്തകോത്സവം എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസ്സി കത്തീഡ്രൽ അങ്കണത്തിൽ വച്ച് നടത്തപ്പെടുന്നു.

ക്രൈസ്തവ മൂല്യങ്ങൾ വായനക്കാരിലേക്ക് കൂടുതലായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ പ്രമുഖ ക്രൈസ്തവ പുസ്തകപ്രസാധകരെയും എഴുത്തുകാരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ക്രിസ്റ്റോഗ്രാഫ’ പുസ്തകോത്സവം നടത്തുന്നത്. വിവിധ ഭാഷകളിലുള്ള അയ്യായിരത്തോളം പുസ്തകങ്ങൾ പുസ്തകോത്സവത്തിലുണ്ടാകും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാതാപിതാക്കൾ, അധ്യാപകർ, കുട്ടികൾ, മുതിർന്നവർ തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും വലിയ ഇളവുകളോടെ പുസ്തകങ്ങൾ വാങ്ങാൻ അവസരമുണ്ടാകും. സെമിനാറുകൾ, പുസ്തക പ്രകാശനങ്ങൾ, പ്രമുഖ വ്യക്തികളുടെ പ്രഭാഷണങ്ങൾ, തുടങ്ങി പുസ്തകോത്സവ കലാപരിപാടികൾ നടത്തപ്പെടുമെന്നും സംഘടകസമിതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *