Kerala Region
Latin Catholic Council

കൊച്ചി : കേരളത്തിൻറെ സാമൂഹിക ജീവിതത്തിലും പുരോഗതിയിലും നിര്‍ണായക പങ്കാളിത്തവും നേതൃത്വവും വഹിക്കാൻ ലത്തീൻ കത്തോലിക്കാ സമൂഹം സജ്ജമാണെന്ന് കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ആര്‍ച്ചുബിഷപ്  ഡോ. വർഗീസ് ചക്കാലക്കൽ വ്യക്തമാക്കി. സഭയുടെ ഉന്നത നയ രൂപീകരണ ഏകോപന സമിതിയായ കെആർസിസിയുടെ 24-ാം സ്ഥാപിത ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ സാഹചര്യങ്ങളിൽ കത്തോലിക്കാ സമൂഹം നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും വിലയിരുത്തി ജനങ്ങളെ ശക്തികരിക്കുന്നതിനുള്ള കർമ്മ പദ്ധതികളും പ്രാവർത്തികമാകും സമൂഹത്തിൽ വിദ്വേഷത്തിന്‍റേതല്ല മറിച്ച് സഹകരണത്തിന്റെയും സഹവർത്തിയും പാതയാണ് ലത്തീൻ സഭ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളത്ത് നടന്ന സമ്മേളനത്തിൽ വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. പ്രൊഫസർ ഡോ. മിലൻ ഫ്രാൻസ് മുഖ്യപ്രഭാഷണം നടത്തി.മോണ്‍. ജോയി  പുത്തൻവീട്ടിൽ,  പ്രൊഫസർ ഡോ. ബിജു ടെറൻസ് എന്നിവർ വിഷയാവതരണങ്ങൾ നടത്തി. ജനറൽ സെക്രട്ടറി ഫാ. ഡോ. ജജു അറക്കത്തറ, വൈസ് പ്രസിഡൻറ് ജൂഡി വർഗീസ്, കെഎൽസിഎ പ്രസിഡണ്ട് അഡ്വ. ഷെറി ജെ തോമസ് കെ ആർ എല്‍ സി സി ഭാരവാഹികളായ ബിജു ജോസി,  മെറ്റൽഡാ മൈക്കിൾ, പ്രബലദാസ് തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *