Kerala Region
Latin Catholic Council

*മത്സ്യമേഖലയുടെയും  തീരദേശത്തിൻ്റെയും സമഗ്ര വികസനം ലക്ഷ്യമാക്കി കെആർഎൽസിസിയുടെ ആഭിമുഖ്യത്തിലുള്ള കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ (CADAL) കേരള ഫിഷറീസ് സർവകലാശാലയുമായി (KUFOS) സഹകരിച്ച് പഠന ശിൽപ്പശാല സംഘടിപ്പിച്ചു.*

2023 സെപ്റ്റംബർ 30ന് എറണാകുളത്ത് പനങ്ങാട്ട് ഉള്ള KUFOS സർവകലാശാല ക്യാമ്പസിൽ ആണ് ശില്പശാല സംഘടിപ്പിച്ചത്. മത്സ്യമേഖലയുടെയും –  തീരദേശത്തിൻ്റെയും  വികസനവുമായി ബന്ധപ്പെട്ട ഏഴ് വ്യത്യസ്ത മേഖലകളെ കുറിച്ച് 26 പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മത്സ്യ അവകാശ നിയമം നടപ്പിലാക്കണമെന്നും തീരദേശ വികസന പദ്ധതികൾ തദ്ദേശവാസികളെ വിശ്വാസത്തിൽ എടുത്തുകൊണ്ടു അവരുടെ ജീവിത ഉപജീവന സാഹചര്യങ്ങൾ ഉറപ്പാക്കിക്കൊണ്ടും മാത്രമായിരിക്കണമെന്ന് ശില്പശാല ആവശ്യപ്പെട്ടു. അക്കാദമിക് വിദഗ്ധരും ശാസ്ത്രീയ ഗവേഷകരും മത്സ്യമേഖലയിലെ പ്രഗത്ഭരും നിരവധി സന്നദ്ധപ്രവർത്തകരും ശില്പശാലയിൽ പങ്കെടുത്തു. കുഫോസ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.കേരള സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ആലപ്പുഴ രൂപത അധ്യക്ഷനും CADAL ( Coastal Area Development Agency for Liberation)  ചെയർപേഴ്സനുമായ ബിഷപ്പ് ജെയിംസ് ആനാ പറമ്പിൽ  മുഖ്യ അതിഥിയായിരുന്നു. CADAL ഡയറക്ടർ ഡോ. സാബസ് ഇഗ്നേഷ്യസ്, KRLCC ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ, കുഫോസ് യൂണിവേഴ്സിറ്റി ഡീൻ ഡോ. ദേവിക പിള്ള, ഡോ. പ്ലാസിഡ് ഗ്രിഗറി എന്നിവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *