Kerala Region
Latin Catholic Council

ആലുവ : കേരള റീജിയൻ ലാറ്റിൻ കത്തലിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സമുദായ അൽമായ സംഘടനകളുടെ സംസ്ഥാന തല നേതാക്കളുടെ സംഗമവും നേതൃത്വ പരിശീലന പഠന ശിബിരവും ആലുവ ആത്മദർശൻ സെന്ററിൽ സംഘടിപ്പിച്ചു. കെ. ആർ. എൽ. സി. സി. ജനറൽ സെക്രട്ടറി റവ. ഫാ. തോമസ് തറയിൽ ഉത്ഘാടനകർമം നിർവഹിച്ചു. കെ. ആർ. എൽ. സി. സി. വൈസ് പ്രസിഡന്റ്‌ ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു.

മൂന്ന് ദിവസം നീണ്ടു നിന്ന പഠന ശിബിരത്തിൽ പ്രേഷിത പ്രവർത്തനത്തിലെ സംഘതാത്മകഥ: സഭാപ്രബോധനങ്ങളുടെ വെളിച്ചത്തിൽ എന്ന വിഷയത്തെക്കുറിച്ച്.ഡോ.സ്റ്റാൻലി മാതിരപ്പള്ളിയും, ലത്തീൻ കത്തോലിക്കർ ഉത്ഭവം വികാസവും എന്ന വിഷയത്തെക്കുറിച്ച് ജോയി ഗോതുരുത്തും, ജനസംഘാടനത്തിലെ മനശാസ്ത്ര സമീപനങ്ങൾ എന്ന വിഷയത്തെക്കുറിച്ച് ഡോ. ജിജു ജോർജ് അറക്കത്തറയും ക്‌ളാസ്സുകൾ നയിച്ചു.

ആത്മായ കമ്മീഷൻ സെക്രട്ടറി റവ. ഫാ. ബെന്നി പൂത്തുറയിൽ, കെ. ആർ. എൽ. സി. സി. സെക്രട്ടറിമാരായ പാട്രിക് മൈക്കിൾ,മെറ്റിൽഡ മൈക്കിൾ, പ്രബല ദാസ്, ട്രെഷറർ ബിജു ജോസി, കെ. എൽ. സി. എ സംസ്ഥാന ട്രെഷറർ രതീഷ് ആന്റണി, സി. എസ്. എസ്. സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി പാപ്പച്ചൻ, കെ. സി വൈ എം പ്രസിഡന്റ്‌ ഇമ്മാനുവൽ,കെ. എൽ. സി. ഡബ്ലിയു. ഏ.സംസ്ഥാന പ്രസിഡന്റ്‌ ഷേർളി സ്റ്റാൻലി, കെ. എൽ. എം. ട്രെഷറർ ഡിക്സ്ൺ, എന്നിവർ പ്രസംഗി ച്ചു.

Leave a Reply

Your email address will not be published. Required fields are marked *