
വടക്കൻ മേഖലയില കോഴിക്കോട്, കണ്ണൂർ രൂപതകൾക്കുവേണ്ടി കോഴിക്കോട് നവജ്യോതി റിന്യൂവൽ സെൻ്ററിൽ നടന്ന ദിദിന പരിശീലന ക്യാമ്പ് കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ് അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ ജൂഡി വർഗ്ഗീസ് ആശംസകൾ നേർന്നു. ഫാ. പോൾ ഏ. ജെ. സ്വാഗതവും രതീഷ് ആൻ്റണി നന്ദിയും രേഖപ്പെടുത്തി. അസോ. ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു അറക്കത്തറ ആമുഖ പ്രസംഗം നടത്തി. ഫാ. തോമസ് തറയിൽ, ജോസഫ് ജൂഡ്, ജോയി ഗോതുരുത്ത് എന്നിവർ ജനജാഗരത്തിൽ അവതരിപ്പിക്കേണ്ട വിഷയങ്ങളിൽ അവതരണങ്ങൾ നടത്തി. കെആർഎൽസിസി ട്രഷറർ ബിജു ജോസി, സെക്രട്ടറി മെറ്റിൽഡ മൈക്കിൾ, കെആർഎൽസിസി അംഗങ്ങളായ ഷേർളി സ്റ്റാൻലി, രതീഷ് ആൻ്റണി, ജെസ്സി ഹെലൻ മെൻ്റോസ, ജോയി ടി.എഫ്, ബിനു എഡ്വേർഡ്, ഗോഡ്സൺ ഡിക്രൂസ്, ജെറാൾഡ് എന്നിവർ നേതൃത്വം നല്കി.