കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളെജിന്റെയും സെന്റ് തെരേസാസ് കോളെജിന്റെയും സഹകരണത്തോടെ കേരള ലത്തീന്‍ സഭയിലെ യുവജനങ്ങള്‍ക്കായി നടത്തിവരുന്ന ത്രിവത്സര സിവില്‍ സര്‍വീസ് ഗ്രൂമിംഗ് പ്രോഗ്രാമിന്റെ 2024 – ’27 ബാച്ചിലേക്കുള്ള കുട്ടികളുടെ സെലക്ഷന്‍ ക്യാമ്പിന്റെ ഉദ്ഘാടനവും പരിശീലനം പൂര്‍ത്തിയാക്കിയ ബാച്ചിന്റെ കോണ്‍വൊക്കേഷനും സെന്റ് ആല്‍ബര്‍ട്‌സ് കോളെജില്‍ നടത്തിപ്പെട്ടു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ അദ്ധ്യക്ഷത വഹിച്ച യോഗം ശ്രീമതി ലിഡാ ജേക്കബ് ഐ.എ.എസ് ഉദ്ഘാടനം ചെയ്യുകയും പഠനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കുകയും ചെയ്തു. കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍നിന്നായി 60 യുവജനങ്ങള്‍ ക്യാമ്പില്‍ സംബന്ധിച്ചു.