അഭിവന്ദ്യ പിതാവേ,
ബഹു. വികാരിജനറല്‍,
KRLCC – യില്‍ നിന്ന് സ്നേഹാശംസകള്‍
കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയില്‍ തീരുമാനിച്ചതു പോലെ, നമ്മുടെ മലയാളം റോമന്‍ മിസ്സാര്‍ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്. പ്രസ്തുത യജ്ഞത്തിൽ നമ്മുടെ വൈദികരുടെയും സന്യസ്തരുടെയും അല്മായരുടെയും പങ്കാളിത്തം വിലയേറിയതാണെന്ന് കരുതുന്നു. ആയതിനാല്‍, മിസ്സാളിലെ ആവശ്യമായ തിരുത്തലുകള്‍ കണ്ടെത്തി ചുണ്ടിക്കാണിക്കുവാനായി ഒരു മാതൃകാരൂപം (format) ഇതോടൊഷം അയക്കുന്നു. അങ്ങയുടെ രൂപതയിലെ വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്മായ സഹോദരങ്ങള്‍ക്കും ഉത് നല്‍കുകയും അവരുടെ നിര്‍ദ്ദേരങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക.
ഒരാര്‍ക്ക് ഒന്നില്‍ കൂടുതല്‍ ഫോമുകള്‍ ഉപയോഗിക്കാവുന്നതാണ്. പൂരിഷിച്ച ഫോമുകള്‍ രുപതാതലത്തില്‍ ശേഖരിച്ച് ഒക്ടോബര്‍ 15- ന് മുന്‍പായി KRLCC ഓഫീസില്‍ ഏല്പിക്കേണതാണ്. വിരുദ്ധ ഗ്രന്ഥ – ദൈവരാസ്ത്ര – ആരാധനക്രമ – ദാഷാപണ്ഡിതന്മാരുടെ നേതൃത്വത്തിലായിരിക്കും നവീകരണം
നടിലാക്കുക.
ഏവരുടെയും ആത്മാര്‍ത്ഥമായ സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
ക്രിസ്തുവില്‍ സ്നേഹപൂര്‍വ്വം,
+ ആര്‍ച്ച്ബിഷപ്പ് തോമസ് ജെ. നെറ്റോ
ചെയര്‍മാന്‍, കമ്മീഷന്‍ ഫോര്‍ ലിറ്റര്‍ജി, KRLCC
തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്ത