

സാമുദായിക സാമൂഹിക സാംസ്കാരിക മേഖലകളില്‍ അതുലസേവനങ്ങള് നല്കി പ്രതിഭയും മികവും തെളിയിച്ച കേരളത്തിലെ ലത്തീന്‍ കത്തോലിക്കരായ ശ്രേഷ്ഠവ്യക്തികളെ അംഗീകരിച്ച് ആദരിക്കുന്നതിന് 2014 മുതല്‍, കേരള ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ഉന്നതനയരൂപീകരണസമിതി കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെ.ആര്.എല്‍.സി.സി.) പ്രതിവര്‍ഷം നല്‍കുന്നതാണ് കെ.ആര്.എല്‍.സി.സി. അവാര്‍ഡ.് പ്രശസ്തിപത്രം, ശില്പം, ക്യാഷ് എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്. അവാര്‍ഡുതുക കാലാകാലങ്ങളില്‍ നിശ്ചയിക്കുന്നതായിരിക്കും. ഒരു വര്‍ഷം ഒരു മേഖലയിലെ ഒരാള്ക്കുവീതമായിരിക്കും ഇതു നല്‍കുന്നത്.
അവാര്ഡുവിഭാഗങ്ങള്
1. സമൂഹനിര്‍മിതി അവാര്‍ഡ്
സാമൂഹിക-രാഷ്ട്രീയപ്രവര്‍ത്തനം, സഭാ-സമുദായ സംഘടനാപ്രവര്‍ത്തനം, ആതുര ശുശ്രൂഷ, ലഹരിവിരുദ്ധയത്നങ്ങള് പോലുളള പ്രവര്‍ത്തനമേഖലകളിലെ പ്രതിഭാശാലി.
2. സാഹിത്യഅവാര്‍ഡ്
നോവല്‍, കഥ, കവിത, നാടകം, ജീവചരിത്രം, ആത്മകഥ, യാത്രാവിവരണം, ബാലസാഹിത്യം എന്നീ ശാഖകളില്‍പ്പെട്ട ഏറ്റവും മികച്ച ഒരു കൃതിയുടെ രചയിതാവിനായിരിക്കും.
3. വൈജ്ഞാനികസാഹിത്യ അവാര്‍ഡ്
ലേഖനസമാഹാരം, നിരൂപണം, ചരിത്രം, ശാസ്ത്രം, ദൈവശാസ്ത്രം, തത്ത്വശാസ്ത്രം, വിവര്‍ത്തനം, വ്യാകരണം എന്നീ ശാഖകളില്‍പ്പെട്ട ഏറ്റവും മികച്ച ഒരു കൃതി.
സാഹിത്യ അവാര്‍ഡിനും വൈജ്ഞാനിക സാഹിത്യ അവാര്‍ഡിനും നിര്‍ദേശിക്കുന്ന ഗ്രന്ഥങ്ങളുടെ പേര് നാമനിര്‍ദേശപത്രികയില്‍ ചേര്‍ക്കേതാണ്. അവാര്‍ഡ് വിളംബരതീയതിക്കു മുമ്പത്തെ അഞ്ചുവര്‍ഷത്തിനിടയില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. എന്നാല്‍, സമര്‍പ്പിക്കപ്പെട്ട കൃതികള്‍ പരിഗണനാര്‍ഹമല്ലെന്നു തോന്നുന്നപക്ഷം, എഴുത്തുകാരുടെ സമഗ്രസംഭാവന വിലയിരുത്തിയും അവാര്‍ഡ് നിര്‍ണയിക്കാന്‍ ജൂറിക്ക് അധികാരമുായിരിക്കും.
4. മാധ്യമ അവാര്‍ഡ്
അച്ചടി, ദൃശ്യ, ശ്രവ്യ, ഡിജിറ്റല്‍, മാധ്യമലോകം തുടങ്ങിയ മേഖലകളില്‍ നടത്തിയ മൂല്യാധിഷ്ഠിത സംഭാവനകള്‍ മാനിച്ച് നല്‍കുന്നത്.
5. കലാപ്രതിഭ അവാര്‍ഡ്
സിനിമ, ടിവി, റേഡിയോ, നാടകവേദി, ചവിട്ടുനാടകവേദി, സംഗീതം, ആലാപനം, വാദ്യോപകരണം, ചിത്ര-ശില്പകല തുടങ്ങിയ മേഖലകളിലെ സംഭാവനകള്‍ പുരസ്കരിച്ച് നല്കുന്നു.
6. വിദ്യാഭ്യാസ-ശാസ്ത്ര അവാര്‍ഡ്
വിദ്യാദാനശുശ്രൂഷ, ശാസ്ത്ര – സാങ്കേതിക ശാസ്ത്രമേഖലകളില്‍ തനതായ വ്യക്തിത്വം കൊ് അടയാളപ്പെടുത്തിയ ഒരു വ്യക്തി.
7. കായിക അവാര്‍ഡ്
പ്രകടനം, പങ്കാളിത്തം, കോച്ചിങ് തുടങ്ങി കായികരംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ വ്യക്തി.
8. സംരംഭക അവാര്‍ഡ്
വ്യക്തിഗതമോ സംഘാതമോ ആയ വ്യാവസായിക-വാണിജ്യ-കാര്‍ഷിക സംരംഭങ്ങളില്‍ കൈവരിച്ച നേട്ടങ്ങളുടെ ഉടമ.
9. യുവത അവാര്‍ഡ്
ജീവിതത്തിന്റെ ഭിന്നമേഖലകളില്‍ പ്രതിജ്ഞാബദ്ധതയോടെ മൂല്യാധിഷ്ഠിതസംഭാവനകള് നല്കുന്ന 18-40 വയോപരിധിയില്വരുന്ന ഒരു യുവജനപ്രവര്ത്തകന്/പ്രവര്‍ത്തക.
10. വനിതാ ശക്തീകരണ അവാര്‍ഡ്
വിവിധമേഖലകളില്‍ ശ്രദ്ധേയമായ രീതിയില്‍ മികവുതെളിയിച്ച ലത്തീന്സഭാംഗങ്ങളായ സ്ത്രീകള്‍ക്ക്. പ്രതികൂലസാഹചര്യങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് സ്വയം ഉന്നതിപ്രാപിച്ചവര്, സ്ത്രീകളുടെ ഉന്നമനത്തിനും ശക്തീകരണത്തിനുമായി അതുല്യസംഭാവനകള്‍ നല്കിയവര് തുടങ്ങി വനിതാശക്തീകരണരംഗത്ത് അര്‍ഹയായ ഒരു വനിതയ്ക്ക്.
1. സമൂഹനിര്‍മിതി അവാര്‍ഡ് : ശ്രീമതി ലൈലാമ്മ ജോണ്‍
2. സാഹിത്യ അവാര്‍ഡ് : ശ്രീ ജോസഫ് പനയ്ക്കല്‍
3. വൈജ്ഞാനികസാഹിത്യ അവാര്‍ഡ് : ഫാ. ജോര്‍ജ് അറയ്ക്കല്‍
4. മാധ്യമ അവാര്‍ഡ് : ശ്രീ ഷെല്ട്ടന് പിന്‍ഹീറോ
5. കലാപ്രതിഭ അവാര്‍ഡ് : ശ്രീ കെസ്റ്റര്‍ ആന്റണി
6. വിദ്യാഭ്യാസ – ശാസ്ത്ര അവാര്‍ഡ് : ഡോ. ബെന്നറ്റ് സൈലം
7. കായിക അവാര്‍ഡ് : ശ്രീമതി ബെന്റ്ല ഡിക്കോത്ത
8. സംരംഭക അവാര്‍ഡ് : ശ്രീ കുരുവിള ജോസഫ്
9. യുവത അവാര്‍ഡ് : ശ്രീ ഷൈന്‍ ആന്റണി
10. വനിതാ ശക്തിമത്ക്കരണ അവാര്‍ഡ് : ശ്രീമതി ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ്
കോവിഡ് മഹാമാരിമൂലം 2020, 2021 വര്‍ഷങ്ങളില്‍ അവാര്‍ഡുകള്‍ നല്‍കിയില്ല.
1. സമൂഹനിര്‍മിതി അവാര്‍ഡ് : ശ്രീ റ്റി. പീറ്റര്‍
2. സാഹിത്യ അവാര്‍ഡ് : ശ്രീ ഫ്രാന്‍സിസ് റ്റി മാവേലിക്കര
3. വൈജ്ഞാനികസാഹിത്യ അവാര്‍ഡ് : ഡോ. ബിയാട്രിക്സ് അലക്സിസ്
4. മാധ്യമ അവാര്‍ഡ് : ശ്രീ. ജെക്കോബി
5. കലാപ്രതിഭ അവാര്‍ഡ് : ശ്രീ. ജോസഫ് നെല്ലിക്കല്‍
6. വിദ്യാഭ്യാസ – ശാസ്ത്ര അവാര്‍ഡ് : ശ്രീ. കെ.എക്സ്. ബെനഡിക്ട്
7. കായിക അവാര്‍ഡ് : ശ്രീ. ഗബ്രിയേല്‍ ഇ. ജോസഫ്
8. സംരംഭക അവാര്‍ഡ് : ശ്രീ. വി.എ. ജോസഫ്
9. യുവത അവാര്‍ഡ് : ശ്രീ. ആന്‍സണ്‍ കുറുമ്പത്തുരുത്ത്
10. ഗുരുശ്രേഷ്ഠ അവാര്‍ഡ് : പ്രൊഫ. കെ.എക്സ്. റെക്സ്
2018 ലെ മഹാപ്രളയത്തെത്തുടര്‍ന്ന് പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കിയതിനാല് ആ വര്‍ഷം അവാര്‍ഡുകള്‍ നല്‍കിയില്ല.
1. സമൂഹനിര്‍മിതി അവാര്‍ഡ് : കെ.എക്സ്.ജയമോഹനന്
2. സാഹിത്യ അവാര്‍ഡ് : ജോസഫ് വൈറ്റില
3. വൈജ്ഞാനികസാഹിത്യ അവാര്‍ഡ് : ഫാ. ബോബി ജോസ് കട്ടിക്കാട് OFM cap.
4. മാധ്യമ അവാര്‍ഡ് : ഡയാന സില്‍വെസ്റ്റര്‍
5. കലാപ്രതിഭ അവാര്‍ഡ് : ലാല്‍ (എം.പി. മൈക്കിള്‍)
6. വിദ്യാഭ്യാസ – ശാസ്ത്ര അവാര്‍ഡ് : ഫാ. സേവ്യര്‍ കുടിയാംശ്ശേരി
7. കായിക അവാര്‍ഡ് : പി.എ. റാഫേല്‍
8. സംരംഭക അവാര്‍ഡ് : റ്റി. എ. ജോസഫ്
9. യുവത അവാര്‍ഡ് : ലിസ്ബ ജോണ്സണ്
10. ഗുരുശ്രേഷ്ഠ അവാര്‍ഡ് : നെല്‍സണ്‍ ഫെര്‍ണാസ്
ഫാ. ജസ്റ്റിന് പനക്കല്‍ OCD
1. സമൂഹനിര്‍മിതി അവാര്‍ഡ് : ജൂഡ്സണ് എം.എക്സ്
2. സാഹിത്യ അവാര്‍ഡ് : സെബാസ്റ്റ്യന്‍ പള്ളിത്തോട്
3. വൈജ്ഞാനികസാഹിത്യ അവാര്‍ഡ് : റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍
4. മാധ്യമ അവാര്‍ഡ് : റൂബിന് ജോസഫ്
5. കലാപ്രതിഭ അവാര്‍ഡ് : ഒ.വി. റാഫേല്‍
6. വിദ്യാഭ്യാസ – ശാസ്ത്ര അവാര്‍ഡ് : ഡോ. സൈമണ്‍ കൂമ്പയില്‍
7. കായിക അവാര്‍ഡ് : ഇഗ്നേഷ്യസ് സില്‍വെസ്റ്റര്‍
8. സംരംഭക അവാര്‍ഡ് : പി.വി. ആന്റണി
9. യുവത അവാര്‍ഡ് : സോണി പവേലില്‍
10. ഗുരുശ്രേഷ്ഠ അവാര്‍ഡ് : ഷെവ. പ്രൊഫ. ഏബ്രഹാം അറക്കല്‍
11. പ്രത്യേക പുരസ്കാരം : നീതു യു.ബി. & നീന യു.ബി.
1. സമൂഹനിര്‍മിതി അവാര്‍ഡ് : ഫാ. ആല്‍ബര്‍ട്ട് ആനന്ദ്രാജ്
2. സാഹിത്യ അവാര്‍ഡ് : കെ.എ. സെബാസ്റ്റ്യന്‍
3. വൈജ്ഞാനികസാഹിത്യ അവാര്‍ഡ് : ഡോ. പ്രീമൂസ് പെരിഞ്ചേരി
4. മാധ്യമ അവാര്‍ഡ് : ഡോ. സെബാസ്റ്റ്യന്‍ പോള്‍
5. കലാപ്രതിഭ അവാര്‍ഡ് : തമ്പി പയ്യപ്പിള്ളി
6. വിദ്യാഭ്യാസ – ശാസ്ത്ര അവാര്‍ഡ് : പ്രൊഫ. കെ.വി. പീറ്റര്‍
7. കായിക അവാര്‍ഡ് : സനേവ് തോമസ്
8. സംരംഭക അവാര്‍ഡ് : ഇ.എസ്. ജോസ്
9. യുവത അവാര്‍ഡ് : സയനോര ഫിലിപ്പ്
10. ഗുരുശ്രേഷ്ഠ അവാര്‍ഡ് : കെ.എം.റോയ്
1. സമൂഹനിര്‍മിതി അവാര്‍ഡ് : ഡോ. ടോണി എസ്. ഫെര്‍ണാസ്
2. സാഹിത്യ അവാര്‍ഡ് : സിപ്പി പള്ളിപ്പുറം
3. വൈജ്ഞാനികസാഹിത്യ അവാര്‍ഡ് : റവ.ഡോ.ചാക്കോ പുത്തന്‍പുരയ്ക്കല്‍
4. മാധ്യമ അവാര്‍ഡ് : ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്
5. കലാപ്രതിഭ അവാര്‍ഡ് : ജെറി അമല്‍ദേവ്
6. വിദ്യാഭ്യാസ – ശാസ്ത്ര അവാര്‍ഡ് : ഡോ.സിസ്റ്റര്‍ സൂസമ്മ കാവുംപുറം സി.ടി.സി.
7. കായിക അവാര്‍ഡ് : സഞ്ജു വി.സാംസണ്
8. സംരംഭക അവാര്‍ഡ് : കെ.ജെ.ഡെന്നിസ്
9. യുവത അവാര്‍ഡ് : അനില്‍ ജോസ് ഡി.ജി.
10. ഗുരുശ്രേഷ്ഠ അവാര്‍ഡ് : പാപ്പുക്കുട്ടി ഭാഗവതര്‍