Kerala Region
Latin Catholic Council

തീരദേശ ജനതയെയും മത്സ്യത്തൊഴിലാളി സമൂഹത്തെയും പരിഗണിക്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹം: ‘കടല്‍’ (കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്‍റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍)

കേരളത്തിലെ തീരദേശ ജനതയുടെയും മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെയും ദീര്‍ഘകാല ആവശ്യങ്ങള്‍ പരിഗണിക്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹമെന്ന് കെആര്‍എല്‍സിസി യുടെ ആഭിമുഖ്യത്തിലുള്ള കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്‍റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (CADAL). സമഗ്രമായ പഠനങ്ങളെത്തുടര്‍ന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്ന നിര്‍ദ്ദേശങ്ങള്‍ ആദ്യം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയതും ഇപ്പോള്‍ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടതും സന്തോഷകരമാണ്. കടലിന്‍റെ അവകാശം കടലിന്‍റെ മക്കള്‍ക്ക് ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനം സുപ്രധാനമാണ്. ഫിഷറീസ് സബ് പ്ലാന്‍ നടപ്പിലാക്കുന്നത് തീരദേശത്തിന്‍റെ വികസനത്തിന് പ്രത്യേകമായ സാധ്യതകള്‍ ഒരുക്കും. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ സബ്സിഡി 75 രൂപയായി വര്‍ദ്ധിപ്പിക്കുമെന്നത് […]

KLCHA ക്രിസ്റ്റോഗ്രാഫ പുസ്തകോത്സവം

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ (KLCHA) സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന് നാളെ തുടക്കമാകും. മെയ് 20 മുതൽ 24 വരെ നടക്കുന്ന ‘ക്രിസ്റ്റോഗ്രാഫ’ പുസ്തകോത്സവം എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസ്സി കത്തീഡ്രൽ അങ്കണത്തിൽ വച്ച് നടത്തപ്പെടുന്നു. ക്രൈസ്തവ മൂല്യങ്ങൾ വായനക്കാരിലേക്ക് കൂടുതലായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ പ്രമുഖ ക്രൈസ്തവ പുസ്തകപ്രസാധകരെയും എഴുത്തുകാരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ക്രിസ്റ്റോഗ്രാഫ’ പുസ്തകോത്സവം നടത്തുന്നത്. വിവിധ ഭാഷകളിലുള്ള അയ്യായിരത്തോളം പുസ്തകങ്ങൾ പുസ്തകോത്സവത്തിലുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാതാപിതാക്കൾ, അധ്യാപകർ, കുട്ടികൾ, മുതിർന്നവർ തുടങ്ങി എല്ലാ […]

ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് പ്രശ്നം – ആർച്ചുബിഷപ് വർഗീസ് ചക്കാലക്കൽ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.

ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങളും അവ്യക്തതകളും പരിഹരിക്കുന്നതിനായി വ്യക്തമായ ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ആർ. എൽ. സി.സി. പ്രസിഡണ്ട് ആർച്ച്ബിഷപ് വർഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തിൽ കെ. ആർ. എൽ.സി. സി. പ്രതിനിധി സംഘം മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. ലത്തീൻ സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിലുള്ള അവ്യക്തതകൾ പരിഹരിച്ചുകൊണ്ട് 2016 ഫെബ്രുവരി 27ന് പിന്നാക്ക സമുദായ വികസന വകുപ്പ് സ്പഷ്‌ടീകരണ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ലത്തീൻ കത്തോലിക്ക വിഭാഗത്തിന് സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിന് അവർ 1947 […]

കോഴിക്കോട് അതിരൂപതയിലെ കെ ആർ എൽ സി സി യുടെ ഇടവക സന്ദർശന പരിപാടിക്ക് തുടക്കമായി.

കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ കോഴിക്കോട് അതിരൂപതയിലെ ഇടവക സന്ദർശന പരിപാടിക്ക് തുടക്കമായി. അതിരൂപതയുടെ കത്തീഡ്രൽ ദൈവാലയമായ ദൈവമാതാവിന്റെ ഇടവകയിൽ കോഴിക്കോട് അതിരൂപത വികാരി ജനറൽ മോൺ .ഡോ. ജെൻസൺ പുത്തൻവീട്ടിൽ കെ ആർ എൽ സി സി പതാക ഉയർത്തി സന്ദർശന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. കത്തീഡ്രൽ ദൈവാലയത്തിലും വെസ്റ്റ് ഹിൽ സെന്റ് മൈക്കിൾ ഇടവകയിലും കെ ആർ എൽ സി സി […]

മുനമ്പത്തെ താമസക്കാർക്ക് നീതി ഉറപ്പാക്കാൻ സർക്കാരുകളും നീതി പീഠവും വൈകരുതെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ .

മുനമ്പം ഭൂസംരക്ഷണ സമിതിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെആർഎൽസിസി യുടെയും വരാപ്പുഴ, കോട്ടപ്പുറം രൂപതകളുടെയും സമുദായ സംഘടനകളുടെയും നേതൃത്വത്തിൽ മുനമ്പം – കടപ്പുറം വേളാങ്കണ്ണിമാത പാരിഷ് ഹാളിൽ നടന്ന ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. മുനമ്പത്ത് ജനതയ്ക്ക് നീതി ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാരിന് ശുപാർശ സമർപ്പിക്കുന്നതിന് നിയമിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞു. ഇനി മുനമ്പത്ത് ഭൂമി വഖഫിന്‍റെ ആസ്തിവിവരപ്പട്ടികയിൽ നിന്ന് മാറ്റി നീതി നടപ്പാക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത് . അത് നടപ്പാകും […]

സാമൂഹിക ജീവിതത്തിൽ നിർണായക പങ്കാളിത്തം വഹിക്കാൻ കേരളത്തിൽ കത്തോലിക്കാ സമൂഹം സജ്ജം ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ 

കൊച്ചി : കേരളത്തിൻറെ സാമൂഹിക ജീവിതത്തിലും പുരോഗതിയിലും നിര്‍ണായക പങ്കാളിത്തവും നേതൃത്വവും വഹിക്കാൻ ലത്തീൻ കത്തോലിക്കാ സമൂഹം സജ്ജമാണെന്ന് കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ആര്‍ച്ചുബിഷപ്  ഡോ. വർഗീസ് ചക്കാലക്കൽ വ്യക്തമാക്കി. സഭയുടെ ഉന്നത നയ രൂപീകരണ ഏകോപന സമിതിയായ കെആർസിസിയുടെ 24-ാം സ്ഥാപിത ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ സാഹചര്യങ്ങളിൽ കത്തോലിക്കാ സമൂഹം നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും വിലയിരുത്തി ജനങ്ങളെ ശക്തികരിക്കുന്നതിനുള്ള കർമ്മ പദ്ധതികളും പ്രാവർത്തികമാകും സമൂഹത്തിൽ വിദ്വേഷത്തിന്‍റേതല്ല മറിച്ച് സഹകരണത്തിന്റെയും സഹവർത്തിയും പാതയാണ് ലത്തീൻ […]

കെ ആർ എൽ സി സി പാപ്പാ സ്മൃതി സംഘടിപ്പിച്ചു

എറണാകുളം:വിശ്വമാനവികതയുടെ നേതാവും, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായ ഫ്രാൻസിസ് പാപ്പായുടെ അനുസ്മരണ സമ്മേളനം KRLCC യുടെ ആഭിമുഖ്യത്തിൽ വിവിധ മത സാംസ്കാരിക രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഏപ്രിൽ 26 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് എറണാകുളം ESSS ഓഡിറ്റോറിയത്തിൽ നടന്നു. പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം നിർവഹിച്ചു,വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ ബിഷപ്പ് ആൻറണി വാലുങ്കൽ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.കെ ആർ എൽ സി സി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ശ്രീ.ഹൈബി […]

മുനമ്പം – കടപ്പുറം പ്രശ്നം: ശാശ്വത പരിഹാരം ഉണ്ടാക്കണം-ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ

മുനമ്പം: മുനമ്പം – കടപ്പുറം ഭൂപ്രശ്നത്തിന് ഭരണകൂടങ്ങൾ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് കെആർഎൽസിസി പ്രസിഡൻ്റ് ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ. റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരത്തിന്റെ ആറാം ദിനത്തിൽ പ്രദേശവാസികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ കെആർഎൽസിസി അംഗങ്ങൾക്കൊപ്പം സമരപന്തലിലെത്തിയതായിരുന്നു അദ്ദേഹം . ഇതൊരു മാനുഷിക പ്രശ്നമായി കാണണം. പ്രദേശവാസികളുടെ മാനസിക സംഘർഷങ്ങളും ദുരിതങ്ങളും കണ്ട് സത്വര നടപടികൾ സ്വീകരിക്കണമെന്നും നീതി നടപ്പിലാക്കണമെന്നും ബിഷപ്പ് ചക്കാലക്കൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും […]

കെ ആർ എൽ സി സിഇടവക തലത്തിൽ സംഘടിപ്പിക്കുന്ന ജനജഗര സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം

കെ ആർ എൽ സി സിഇടവക തലത്തിൽ സംഘടിപ്പിക്കുന്ന ജനജഗര സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വയനാട് പള്ളിക്കുന്ന് ലൂർദ്മാതാ ഓഡിറ്റോറിയത്തിൽകെ ആർ എൽ സി സി പ്രസിഡണ്ട്‌ കോഴിക്കോട് രൂപത മെത്രാൻ റൈറ്റ് : റവ. ഡോ. വർഗീസ് ചക്കാലക്കൽ പിതാവ് നിർവഹിക്കുന്നു.

കെആർഎൽസിസി യുടെ നേതൃത്വത്തിൽ  സംഘടിപ്പിക്കുന്ന ജനജാഗര സമ്മേളനങ്ങളുടെ  തയ്യാറെടുപ്പുകളുടെ  ഭാഗമായി മേഖലാതലങ്ങളിൽ ക്രമീകരിച്ചിട്ടുള്ള പരിശീലനപരിപാടികൾ സമാരംഭിച്ചു.

വടക്കൻ മേഖലയില കോഴിക്കോട്, കണ്ണൂർ രൂപതകൾക്കുവേണ്ടി കോഴിക്കോട് നവജ്യോതി റിന്യൂവൽ സെൻ്ററിൽ നടന്ന ദിദിന പരിശീലന ക്യാമ്പ് കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ് അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ ജൂഡി വർഗ്ഗീസ് ആശംസകൾ നേർന്നു. ഫാ. പോൾ ഏ. ജെ. സ്വാഗതവും  രതീഷ്  ആൻ്റണി നന്ദിയും രേഖപ്പെടുത്തി. അസോ. ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു അറക്കത്തറ ആമുഖ പ്രസംഗം നടത്തി. ഫാ. തോമസ് തറയിൽ, ജോസഫ് […]