Kerala Region
Latin Catholic Council

‘കുട്ടികളുടെ സംരക്ഷണത്തിനായുള്ള നയരേഖ രൂപീകരണം’  കെആര്‍എല്‍സിസി വര്‍ക്ക്‌ഷോപ്

കുട്ടികളുടെയും ദുര്‍ബലരായ മുതിര്‍ന്നവരുടെയും സംരക്ഷണത്തിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരം ഭാരത ലത്തീന്‍ മെത്രാന്‍സമിതി പുറപ്പെടുവിച്ച കുട്ടികളുടെ സംരക്ഷണ മാര്‍ഗരേഖ പരിചയപ്പെടുത്തുന്ന തിനായി കെആര്‍എല്‍സിബിസി കുട്ടികളുടെ കമ്മീഷന്റെ നേതൃത്വത്തില്‍ 12 ലത്തീന്‍ രൂപതകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ക്കായി ദ്വിദിന പഠനശിബിരം 2024 ഏപ്രില്‍ 19, 20 തീയതികളില്‍ പാലാരിവട്ടം പി.ഒ.സിയില്‍ വച്ച് സംഘടിപ്പിക്കപ്പെട്ടു. കുട്ടികളുടെ കമ്മീഷന്റെ രൂപതാ ഡയറക്ടര്‍മാര്‍, മതബോധനപ്രതിനിധികള്‍, കുട്ടികളുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ അംഗം സി. അരീന ഗൊണ്‍സാല്‍വസ്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനും കോളേജ് അധ്യാപകനുമായ ഫാ. […]

കെആര്‍എല്‍സിസി സിവില്‍ സര്‍വീസ് ഗ്രൂമിങ്ങ് പ്രോഗ്രാമിന്റെ സെലക്ഷന്‍ ക്യാമ്പ് 

കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളെജിന്റെയും സെന്റ് തെരേസാസ് കോളെജിന്റെയും സഹകരണത്തോടെ കേരള ലത്തീന്‍ സഭയിലെ യുവജനങ്ങള്‍ക്കായി നടത്തിവരുന്ന ത്രിവത്സര സിവില്‍ സര്‍വീസ് ഗ്രൂമിംഗ് പ്രോഗ്രാമിന്റെ 2024 – ’27 ബാച്ചിലേക്കുള്ള കുട്ടികളുടെ സെലക്ഷന്‍ ക്യാമ്പിന്റെ ഉദ്ഘാടനവും പരിശീലനം പൂര്‍ത്തിയാക്കിയ ബാച്ചിന്റെ കോണ്‍വൊക്കേഷനും സെന്റ് ആല്‍ബര്‍ട്‌സ് കോളെജില്‍ നടത്തിപ്പെട്ടു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ അദ്ധ്യക്ഷത വഹിച്ച യോഗം ശ്രീമതി ലിഡാ ജേക്കബ് ഐ.എ.എസ് ഉദ്ഘാടനം ചെയ്യുകയും പഠനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് […]

ജനജാഗരം – ലത്തീൻ കത്തോലിക്കാ ദിനാചരണം ഡിസംബർ 3 ന് എറണാകുളത്ത്

ലത്തീന്‍ കത്തോലിക്കാ ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന ജനജാഗരം ബോധന പരിപാടി വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മൂന്നിന് ഞായറാഴ്ച മൂന്നുമണിക്ക് എറണാകുളം ഇന്‍ഫന്റ് ജീസസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സി ബിസി പ്രസിഡന്റ് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിക്കും. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് , ജനറല്‍ സെക്രട്ടറി ഫാ.തോമസ് തറയില്‍ എന്നിവര്‍ സംസാരിക്കും.2023-ലെകെആര്‍എല്‍സിസി അവാര്‍ഡുകള്‍ സമ്മേളനത്തില്‍ വിതരണം ചെയ്യും.

കെആര്‍എല്‍സിസി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ലത്തീന്‍ കത്തോലിക്കാദിനത്തില്‍ അവാര്‍ഡ് ദാനം

കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സഭാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ, ഏകോപന സമിതിയായ കെആര്‍എല്‍സിസിയുടെ 2023-ലെ അവാര്‍ഡുകള്‍ പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പ്രഖ്യാപിച്ചു.ഗുരുശ്രേഷ്ഠ അവാര്‍ഡിന് സി.ജെ റോബിനെയും (കോഴിക്കോട് രൂപത), വനിതാ ശാക്തീകരണ അവാര്‍ഡിന് ഡോ. ഐറിസ് കൊയ്‌ലിയോയെയും (തിരുവനന്തപുരം അതിരൂപത), യുവത അവാര്‍ഡിന് സജീവ് ബി.യെയും (പുനലൂര്‍ രൂപത), സമൂഹനിര്‍മിതി അവാര്‍ഡിന് ബ്രദര്‍ ജോയി പുതിയവീട്ടിലിനെയും (കോട്ടപ്പുറം രൂപത), സാഹിത്യ അവാര്‍ഡിന് പി.എഫ് മാത്യൂസിനെയും (വരാപ്പുഴ അതിരൂപത), വൈജ്ഞാനിക സാഹിത്യ അവാര്‍ഡിന് ഷാര്‍ബിന്‍ സന്ധ്യാവിനെയും […]

*പശ്ചിമേഷ്യയിലെ യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ വിശ്വസമാധാനത്തിനുള്ള പ്രാർത്ഥനയ്ക്കായി കേരളത്തിലെ ലത്തീൻ രൂപതകളിലെ മെത്രാന്മാർ എറണാകുളം സെന്റ് ഫ്രാൻസിസ് അസിസ്സി കത്തീഡ്രലിൽ ഒത്തുചേർന്നപ്പോൾ*

മനുഷ്യമനസാക്ഷിക്ക് മുറിവേൽപ്പിക്കുന്ന വിധം പശ്ചിമേഷ്യയിൽ യുദ്ധം നടത്തപ്പെടുന്നതു വഴി അനേകം മനുഷ്യ ജീവൻ ബലികഴിപ്പിക്കപ്പെടുകയും കുഞ്ഞുങ്ങൾക്ക് ദാരുണ മരണം സംഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ യുദ്ധം അവസാനിക്കപ്പെടാനും സമാധാനം പുനഃസ്ഥാപിക്കപ്പെടാനും വേണ്ടി   കേരള ലത്തീൻ കത്തോലിക്കാ മെത്രാൻസമിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബര്‍ 17-ാം തീയതി ചൊവ്വാഴ്ച വൈകിട്ട്  അഞ്ചിന് വരാപ്പുഴ ആസ്ഥാന ദേവാലയമായ എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വച്ച് പ്രാർത്ഥനാ യജ്ഞം നടത്തി. യുദ്ധത്തിനെതിരായുള്ള ഈ പ്രാർത്ഥനാ മണിക്കൂറിന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് […]

കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ (CADAL) കേരള ഫിഷറീസ് സർവകലാശാലയുമായി (KUFOS) സഹകരിച്ച് പഠന ശിൽപ്പശാല

*മത്സ്യമേഖലയുടെയും  തീരദേശത്തിൻ്റെയും സമഗ്ര വികസനം ലക്ഷ്യമാക്കി കെആർഎൽസിസിയുടെ ആഭിമുഖ്യത്തിലുള്ള കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ (CADAL) കേരള ഫിഷറീസ് സർവകലാശാലയുമായി (KUFOS) സഹകരിച്ച് പഠന ശിൽപ്പശാല സംഘടിപ്പിച്ചു.* 2023 സെപ്റ്റംബർ 30ന് എറണാകുളത്ത് പനങ്ങാട്ട് ഉള്ള KUFOS സർവകലാശാല ക്യാമ്പസിൽ ആണ് ശില്പശാല സംഘടിപ്പിച്ചത്. മത്സ്യമേഖലയുടെയും –  തീരദേശത്തിൻ്റെയും  വികസനവുമായി ബന്ധപ്പെട്ട ഏഴ് വ്യത്യസ്ത മേഖലകളെ കുറിച്ച് 26 പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മത്സ്യ അവകാശ നിയമം നടപ്പിലാക്കണമെന്നും തീരദേശ വികസന പദ്ധതികൾ തദ്ദേശവാസികളെ വിശ്വാസത്തിൽ […]