Kerala Region
Latin Catholic Council

എറണാകുളം:വിശ്വമാനവികതയുടെ നേതാവും, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായ ഫ്രാൻസിസ് പാപ്പായുടെ അനുസ്മരണ സമ്മേളനം KRLCC യുടെ ആഭിമുഖ്യത്തിൽ വിവിധ മത സാംസ്കാരിക രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഏപ്രിൽ 26 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് എറണാകുളം ESSS ഓഡിറ്റോറിയത്തിൽ നടന്നു. പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം നിർവഹിച്ചു,
വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ ബിഷപ്പ് ആൻറണി വാലുങ്കൽ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.
കെ ആർ എൽ സി സി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ശ്രീ.ഹൈബി ഈഡൻ എം.പി. , കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ.,
ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, എറണാകുളം ഗ്രാൻറ് മസ്ജിദ് ഇമാം ശ്രീ.ഫൈസൽ അസ്ഹരി,
കെ ആർ എൽ സി സി ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറ, അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ . രാഖി ആന്റണി, ജീവനാദം ചീഫ് എഡിറ്റർ ശ്രീ. ജെക്കൊബി,
കെ എൽ സി എ സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷെറി ജെ. തോമസ് എന്നീ പ്രമുഖ വ്യക്തികൾ ഫ്രാൻസിസ് പാപ്പയെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. ശ്രീമതി സോണിയ ബിനു ഏവർക്കും നന്ദി അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *