Kerala Region
Latin Catholic Council

മുനമ്പം ഭൂസംരക്ഷണ സമിതിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെആർഎൽസിസി യുടെയും വരാപ്പുഴ, കോട്ടപ്പുറം രൂപതകളുടെയും സമുദായ സംഘടനകളുടെയും നേതൃത്വത്തിൽ മുനമ്പം – കടപ്പുറം വേളാങ്കണ്ണിമാത പാരിഷ് ഹാളിൽ നടന്ന ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. മുനമ്പത്ത് ജനതയ്ക്ക് നീതി ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാരിന് ശുപാർശ സമർപ്പിക്കുന്നതിന് നിയമിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞു. ഇനി മുനമ്പത്ത് ഭൂമി വഖഫിന്‍റെ ആസ്തിവിവരപ്പട്ടികയിൽ നിന്ന് മാറ്റി നീതി നടപ്പാക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത് . അത് നടപ്പാകും വരെ സമാധാന വഴികളിലൂടെ പോരാട്ടം തുടരുമെന്നും ബിഷപ്പ് പറഞ്ഞു. കോട്ടപ്പുറം ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, കെആര്‍എല്‍സിസി ജനറൽ സെക്രട്ടറി ഡോ. ജിജു ജോര്‍ജ് അറക്കത്തറ വരാപ്പുഴ അതിരൂപതാ പ്രതിവിധി ഫാ. ഡെന്നി പെരിങ്ങാട്ട് കെ എൽ സി എ സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷെറി ജെ തോമസ്, കുടുംബി സേവ സമാജം സംസ്ഥാന പ്രസിഡന്റ് ശ്യാംകുമാർ, കെഎൽസി ഡബ്ലിയുഎ സംസ്ഥാന ജനറൽ സെക്രട്ടറി മെറ്റില്‍ഡ് മൈക്കിള്‍ സംസ്ഥാന പ്രസിഡൻറ് പോൾ ജോസ്,  കടപ്പുറം വേളാങ്കണ്ണി മാതാ പള്ളി വികാരിയും സംരക്ഷണ സമിതിയുടെ വക്താവുമായ ഫാദർ ആന്‍റണി സേവ്യര്‍ തറയിൽ, മുനമ്പം ഭൂസംരക്ഷണസമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ,  സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശ്ശേരി എന്നിവർ പ്രസംഗിച്ചു.

 ഏറ്റവും കൂടുതൽ ദിനം സമരമിരുന്ന അംബ്രോസ് വർഗീസ് ഇട്ടിത്തറ, സമരത്തിന്റെ പോസ്റ്ററുകൾ ചെയ്ത ഭിന്നശേഷിക്കാരനായ അമ്പാടി ഷിബു കൈതക്കാട്ട് എന്നിവരെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ആദരിച്ചു.

വൈദികരും സന്യസ്തരുമടക്കം കെ ആർ സി സി യിൽ നിന്നും വരാപ്പുഴ കോട്ടപ്പുറം കൊച്ചി രൂപതകളിൽ നിന്നും കെ എൽസിവൈഎം സി എസ് എസ് തുടങ്ങിയ വിവിധ സംഘടനകളിൽ നിന്നും സംരക്ഷണ സമിതിയിൽ നിന്നുമായി നിരവധി പേർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *