കേരളത്തിലെ ലത്തീൻ കത്തോലിക്ക ജനസമൂഹം നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും അവ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താനും ലത്തീൻ കത്തോലിക്കാ സഭാംഗങ്ങളായ നിയമസഭ അംഗങ്ങളുമായയും പാർലമെൻ്റ് അംഗവുമായി കെആർഎൽസിസി തിരുവനന്തപുരത്ത് കൂടി കാഴ്ചനടത്തി. ലത്തീൻ കത്തോലിക്ക ജനസമൂഹം നേരിടുന്ന പ്രശ്നങ്ങൾ യോഗം വിശകലനം ചെയ്യുകയും പരിഹാരത്തിനായി സാധ്യമായ ഇടപെടലുകൾ നടത്തുമെന്നും നിയമസഭാംഗങ്ങൾ ഉറപ്പുനൽകി.
തിരുവനന്തപുരത്ത് ടിഎസ്എസ്എസ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ
അഭിവന്ദ്യ ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ, അഭിവന്ദ്യ ബിഷപ്പ് ഡോ. വിൻസെന്റ് സാമുവൽ, അഭിവന്ദ്യ ബിഷപ്പ് അഭിവന്ദ്യ ബിഷപ്പ് ഡോ. പോൾ മുല്ലശ്ശേരി, എംഎൽഎമാരായ ആൻറണി രാജു, ടൈസൺ മാസ്റ്റർ, എം വിൻസൻറ് , ടി. ജെ. വിനോദ്, ജി. സ്റ്റീഫൻ, കെ. ജെ. മാക്സി, പാർലമെൻറ് അംഗം ഹൈബി ഈഡൻ, കെആർഎൽസിസി ഭാരവാഹികളായ ഫാ. തോമസ് തറയിൽ, ജോസഫ് ജൂഡ്, അഡ്വ. ഷെറി ജെ. തോമസ് , പാട്രിക് മൈക്കിൾ, മൈക്കിൾ, മെറ്റിൽഡ മൈക്കിൾ, ബിജു ജോസി എന്നിവർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.