
ലത്തീന്‍ കത്തോലിക്കാ ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന ജനജാഗരം ബോധന പരിപാടി വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മൂന്നിന് ഞായറാഴ്ച മൂന്നുമണിക്ക് എറണാകുളം ഇന്‍ഫന്റ് ജീസസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സി ബിസി പ്രസിഡന്റ് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിക്കും. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് , ജനറല്‍ സെക്രട്ടറി ഫാ.തോമസ് തറയില്‍ എന്നിവര്‍ സംസാരിക്കും.
2023-ലെകെആര്‍എല്‍സിസി അവാര്‍ഡുകള്‍ സമ്മേളനത്തില്‍ വിതരണം ചെയ്യും.